കണ്ണൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

Wednesday 21 February 2018 11:06 am IST
യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെ.കെ. രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതും തര്‍ക്കത്തിനിടയാക്കി.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തെ തുടര്‍ന്ന് യുഡിഎഫ് യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. 

യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെ.കെ. രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതും തര്‍ക്കത്തിനിടയാക്കി. 

മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റിലാണ് സര്‍വകക്ഷിയോഗം ചേരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.