ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് വാഹനാപകടത്തില്‍ മരിച്ചു

Wednesday 21 February 2018 11:28 am IST
നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സീതാപുരില്‍നിന്നും ലക്‌നോവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

സീതാപുര്‍: ഉത്തര്‍പ്രദേശിലെ സീതാപുരിലുണ്ടായ വാഹനാപകടത്തില്‍ ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് മരിച്ചു. ഉത്തര്‍പ്രദേശിലെ നൂര്‍പുരില്‍നിന്നുള്ള എംഎല്‍എയാണ് ലോകേന്ദ്ര സിംഗ്. നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സീതാപുരില്‍നിന്നും ലക്‌നോവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

അപകടത്തില്‍ എംഎല്‍എയുടെ ഡ്രൈവറും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചു. ലോകേന്ദ്ര സിംഗും അദ്ദേഹത്തിന്റെ ഡ്രൈവറും സംഭവസ്ഥലത്തുവച്ചും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ലോകേന്ദ്ര സിംഗ് സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിട്ടിച്ചായിരുന്നു അപകടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.