അയോദ്ധ്യ റെയിവേ സ്റ്റേഷന്‍ രാമക്ഷേത്ര മാതൃകയിലാക്കും

Wednesday 21 February 2018 12:02 pm IST
രാജ്യത്തെമ്പാടുംനിന്ന് അയോദ്ധയിലേക്ക് റെയില്‍ മാര്‍ഗം ഒരുക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതിയുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെയെത്തുമ്പോള്‍ ശ്രീരാമന്റെ ജന്മസ്ഥാനമെന്ന ഓര്‍മ്മയുണ്ടാക്കാന്‍ പാകത്തിലാവണം റെയില്‍വേ സ്റ്റേഷനെന്ന് പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും അഭിപ്രായപ്പെട്ട കാര്യം മന്ത്രി ഓര്‍മ്മിച്ചു.

ലഖ്നൗ: അയോദ്ധ്യയിലെ നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെ മാതൃകയില്‍ ആയോദ്ധ്യ റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മ്മിക്കാന്‍ റെയില്‍വേ മന്ത്രാലയം ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ.

രാജ്യത്തെമ്പാടുംനിന്ന്  അയോദ്ധയിലേക്ക് റെയില്‍ മാര്‍ഗം ഒരുക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതിയുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെയെത്തുമ്പോള്‍ ശ്രീരാമന്റെ ജന്മസ്ഥാനമെന്ന ഓര്‍മ്മയുണ്ടാക്കാന്‍ പാകത്തിലാവണം റെയില്‍വേ സ്റ്റേഷനെന്ന് പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും അഭിപ്രായപ്പെട്ട കാര്യം മന്ത്രി ഓര്‍മ്മിച്ചു. യുപിയില്‍ 200 കോടി മുതല്‍ മുടക്ക് വരുന്ന വിവിധ റെയില്‍പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിക്കാനാണ് മന്ത്രിയെത്തിയത്. 

അയോദ്ധ്യയിലെ റെയില്‍വെ വെയര്‍ ഹൗസുകള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ കേന്ദ്രം 120 കോടി ചെലവഴിക്കും. പാതയിരട്ടിപ്പിക്കാനും ഫൈസാബാദ്- ബാരബങ്കി റെയില്‍ പാത വൈദ്യുതീകരിക്കാനും 1,116 കോടി ചെലവഴിക്കുമെന്നും സിന്‍ഹ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.