തോക്കുനിയന്ത്രണവുമായി ട്രംപ്; ബമ്പ് സ്റ്റോക്‌സ് നിരോധിക്കാന്‍ നീക്കം

Wednesday 21 February 2018 12:40 pm IST

വാഷിംഗ്ടണ്‍: തോക്കുകള്‍ പരിഷ്‌കരിക്കുന്ന ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ‍ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍ മെഷീന്‍ ഗണ്ണുകള്‍ക്ക് തുല്യമാക്കുന്ന ബമ്പ് സ്റ്റോക്‌സ് നിരോധിക്കാനാണ് ശ്രമം. ഫ്ളോറിഡ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

കഴിഞ്ഞവര്‍ഷം ലാസ് വേഗാസില്‍ സംഗീത പരിപാടിക്കിടെ 58 പേരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തില്‍ അക്രമി ഉപയോഗിച്ചത് ബമ്പ് സ്റ്റോക്‌സ് ഉപകരണമായിരുന്നു. ഗണ്ണുകളുടെ നിര്‍മാണവസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിക്കുന്ന നിയമത്തിന്റെ കരട് തയാറാക്കാന്‍ അറ്റോര്‍ണി ജനറലിന് നിര്‍ദേശം നല്‍കിയതായി ട്രംപ് അറിയിച്ചു. 

ഫ്ളോറിഡ ഹൈസ്‌കൂളില്‍ 17 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടതോടെയാണ് തോക്ക് നിയന്ത്രണത്തിനു യുഎസില്‍ സമ്മര്‍ദമേറിയത്. തോക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും പ്രതിഷേധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.