പാര്‍ക്കിംഗ് സൗകര്യം അശാസ്ത്രീയമെന്നാക്ഷേപം

Wednesday 21 February 2018 12:44 pm IST

 

 

 

 

 

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സൗകര്യം ശാസ്ത്രീയമായി പരിഷ്‌കരിച്ച് യാത്രികരുടെ ദുസ്ഥിതി പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മെമ്മു ഷെഡിന് സമീപം പുതുതായി ആരംഭിച്ച പാര്‍ക്കിംഗ് ഏരിയായില്‍ യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും വലിയ ബുദ്ധിമുട്ടാണ്. രണ്ടാം ടെര്‍മിനലില്‍ പാര്‍ക്കിംഗ് ആരംഭിക്കുമ്പോള്‍ ഒന്നാം ടെര്‍മിനലിന്റെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇല്ലാതാകുമോ എന്നും ആശങ്കയുണ്ട്. പാഴ്‌സല്‍ സര്‍വ്വീസിന് വേണ്ടി പഴയ റെയില്‍വേ സ്റ്റേഷന്റെ മുന്നിലെ പാര്‍ക്കിംഗ് ഏരിയ പൂര്‍ണ്ണമായി ഒഴിവാക്കിയതിലൂടെയും യാത്രികര്‍ ബുദ്ധിമുട്ട് നേരിടുന്നു. ഇത് പുനസ്ഥാപിച്ച് യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.