കണ്ണൂരില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് കെ.സി. ജോസഫ്

Wednesday 21 February 2018 3:25 pm IST
കണ്ണൂരിലെ സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫിന്റെ ജനപ്രതിനിധികളെ അപമാനിച്ചു. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സിപിഎം എംഎല്‍എമാര്‍ യോഗത്തില്‍നിന്നു വിട്ടുനിന്നത്.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ മാത്രമേ ഇനി കോണ്‍ഗ്രസ് പങ്കെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരിലെ സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫിന്റെ ജനപ്രതിനിധികളെ അപമാനിച്ചു. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സിപിഎം എംഎല്‍എമാര്‍ യോഗത്തില്‍നിന്നു വിട്ടുനിന്നത്. എംപിയെയും പഞ്ചായത്ത് പ്രതിനിധികളെയും വേദിയില്‍ ഇരുത്തിയ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തതെന്നും ജോസഫ് കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.