പി. ജയരാജനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം

Wednesday 21 February 2018 4:57 pm IST

പാലക്കാട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ചേര്‍ന്ന സര്‍വകക്ഷി യോഗം നിയന്ത്രിക്കേണ്ടത് പി. ജയരാജനല്ലെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഇന്ന് രാവിലെ നടന്ന സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായാരുന്നു. യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.