രാഹുൽ 'കുട്ടി'യാണ്; അദ്ദേഹത്തിൻ്റെ സന്ദർശനം ബിജെപിക്ക് വിജയം സമ്മാനിക്കും

Wednesday 21 February 2018 5:53 pm IST

ബംഗളൂരു: രാഹുൽ ഗാന്ധിയെ 'കുട്ടി'യെന്ന് വിശേഷിപ്പിച്ച് ബിജെപി കർണാടക അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. കർണാടകയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ബിജെപിക്ക് വൻ വിജയം നേടിത്തരുമെന്നും പരിഹാസ രൂപേണ  അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് യെദ്യൂരപ്പ.

'ആ കുട്ടിയെ കര്‍ണ്ണാടകയില്‍ കൊണ്ടുവന്നാല്‍ ബിജെപി 150 ലധികം സീറ്റുകള്‍ക്ക് വിജയിക്കുമെന്ന് തങ്ങൾക്ക് അറിയാം. കോൺഗ്രസ് അധ്യക്ഷൻ തങ്ങളുടെ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന സ്വപ്നം പൂവണിയിക്കാൻ സഹായിക്കും. അദ്ദേഹം ബിജെപിയുടെ സോഷ്യൽ മീഡിയ എൻക്ലേവിൽ പറഞ്ഞു. 

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും കോൺഗ്രസ് ഇപ്പോഴും ചേരിയിലാണ് കഴിയുന്നത്. കോൺഗ്രസിന് ദാരിദ്രം നിർമ്മാർജ്ജനം ചെയ്യണമെന്ന് യാതൊരു താത്പര്യവുമില്ല. എന്നാൽ ബിജെപി പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു-അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അഴിമതിക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഒരേ അർത്ഥമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.