ഒബിസി മോര്‍ച്ചയുടെ പഞ്ചദിന സത്യാഗ്രഹം ആരംഭിച്ചു

Thursday 22 February 2018 2:45 am IST

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പിന്നോക്ക ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ ഒബിസി മോര്‍ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ പഞ്ചദിന സത്യാഗ്രഹം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. 

കേന്ദ്രം നല്‍കുന്ന പിന്നോക്ക ക്ഷേമ പദ്ധതികള്‍ ലാപ്‌സാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ഉള്ളത് ബിജെപിയിലാണ്. മാറി മാറി വന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഇവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്തിട്ടില്ല. പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണാന്‍ പിണറായി സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

പിന്നോക്കക്കാരുടെ ശാപമാണ് ക്ഷേമ മന്ത്രി എ.കെ. ബാലനെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ പറഞ്ഞു. ഞായറാഴ്ച വരെയാണ് സത്യാഗ്രഹ സമരം. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. ക്യഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.