ഖാലിസ്ഥാന്‍ ഭീകരര്‍ക്കുള്ള സഹായം: കനേഡിയന്‍ പ്രധാനമന്ത്രിക്കുമുമ്പില്‍ ഉന്നയിച്ചതായി അമരിന്ദര്‍ സിങ്

Thursday 22 February 2018 2:45 am IST

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ നല്‍കുന്ന പിന്തുണയും ധനസഹായവും സംബന്ധിച്ചുള്ള പ്രശ്‌നം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരിന്ദര്‍ സിങ്. 

അടിസ്ഥാന പ്രശ്‌നം ഖാലിസ്ഥാനുള്ള സഹായമാണ്. കാനഡയടക്കമുള്ള പലരാജ്യങ്ങളില്‍ നിന്നും ഭീകരര്‍ക്ക് പണമെത്തുന്നുണ്ട്. ഭീകരത സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയതായും സിങ് പറഞ്ഞു. 

ട്രൂഡോക്കൊപ്പമുള്ള പ്രതിരോധമന്ത്രി ഹര്‍ജിത് സജ്ജനെ കാണാന്‍ കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി വിസ്സമതിച്ചിരുന്നു. ഖാലിസ്ഥാന്‍ സഹായികളെ കാണില്ലെന്നായിരുന്നു തീരുമാനം. ഖാലിസ്ഥാന്‍ പ്രശ്‌നത്തില്‍ വ്യത്യസ്ത നിലപാടുള്ള കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനവേളിയല്‍ എന്ത്‌നിലപാടെടുക്കുമെന്നായിരുന്നു എല്ലാവരും നോക്കിയിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയെ കാണുവാന്‍ താല്‍പര്യപ്പെട്ട് കാനഡ നേരത്തെ കത്തയച്ചിരുന്നു.

ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട് തള്ളാതെയും എന്നാല്‍ ഐക്യഭാരതത്തെ പിന്തുണച്ചുകൊണ്ടുമുള്ള ഒരു പ്രസംഗമാണ് കഴിഞ്ഞദിവസം ട്രൂഡോ നടത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.