മൊബൈല്‍ നമ്പര്‍ 13 അക്കത്തിലേക്ക്

Thursday 22 February 2018 2:45 am IST

ന്യൂദല്‍ഹി: ഉപഭോക്താക്കള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന മൊബൈല്‍ സേവനങ്ങള്‍ കൂടുതലല്‍ സുരക്ഷിതമാക്കാന്‍ ഒരുങ്ങി ടെലികോം വിഭാഗം. ഇതുമായി ബന്ധപ്പെട്ട് 13 അക്ക മൊബൈല്‍ നമ്പര്‍ നല്‍കുവാന്‍ രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റേഴ്‌സിനും വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.

ജനുവരി 8-ാം തീയതിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്ത് വന്നത്. ജൂലൈ 1 മുതല്‍ വിതരണം ചെയ്യുന്ന എല്ലാ എം2എം മൊബൈല്‍ നമ്പറുകളും 13 അക്കമുള്ളവയായിരിക്കും. നിലവിലുള്ള ഉപഭോക്താക്കളുടെ 10 അക്ക മൊബൈല്‍ നമ്പറുകള്‍ 2018 ഒക്ടോബര്‍ 1 മുതല്‍ 13 അക്ക നമ്പറിലേക്ക് മാറ്റിത്തുടങ്ങും.ഡിസംബര്‍ 31 ആണ് അവസാന തീയതിയെന്നും വിജ്ഞാപനം വ്യക്തമാക്കുന്നതായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിം കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ എം2എം (മെഷീന്‍ 2 മെഷീന്‍) കണക്ഷനുകളും 13 അക്ക നമ്പറിലേക്ക് മാറ്റുവാന്‍ അനുമതി നല്‍കി കൊണ്ട് വാര്‍ത്താവിനിമയ മന്ത്രാലയം ടെലികോം റെഗുലേറ്ററി ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.