ന്യൂദല്‍ഹി: ധോക്ലാമില്‍ ഭയപ്പെടാനായി ഒന്നുമില്ലെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ന്യൂ ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. നിലവില്‍ അവിടുത്തേത് ഭേദപ്പെട്ട സാഹചര്യമാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിക്കിമിനടുത്തുള്ള ധോക്ലാം തര്‍ക്ക ഭൂമിയില്‍ റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ നീക്കത്തെ ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്ന് തുല്യശക്തികളായ ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ 73 ദിവസത്തോളം മുഖാമുഖം പാലിച്ചുവെന്നും നിലവില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: