ഗാന്ധിനഗര്‍; ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ്ഷാക്കെതിരെ വാര്‍ത്ത നല്കുന്നതില് നിന്ന് ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തെ ഗുജറാത്ത് ഹൈക്കോടതിയും വിലക്കി. ജയ്ഷായുടെ കമ്പനി 16000 മടങ്ങ് വിറ്റുവരവ് ഉണ്ടാക്കിയെന്നും ഇത് ഭരണ സ്വാധീനം ഉപയോഗിച്ചാണെന്നുമാണ് ദ വയര്‍ വാര്‍ത്ത നല്‍കിയിരുന്നത്.
തുടര്‍ന്നാണ് ജയ്ഷാ കീഴ്ക്കോടതിയെ സമീപിച്ചത്. ആദ്യം ദ വയറിനു വിലക്കേര്‍പ്പെടുത്തിയ കോടതി പിന്നീട് അതു പിന്‍വലിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് വിലക്ക് പുനഃസ്ഥാപിച്ചത്. മാനനഷ്ടമായി നൂറു കോടി രൂപ തേടിയാണ് ജയ്ഷാ കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: