ആ പ്രധാനമന്ത്രി കാര്‍ വാങ്ങിയത് പിഎന്‍ബിയില്‍ നിന്ന് വായ്പയെടുത്ത്

Thursday 22 February 2018 2:45 am IST

ന്യൂദല്‍ഹി: നീരവ് മോദിയുടെ 11,400 കോടിയുടെ ബാങ്ക് തട്ടിപ്പ് ചര്‍ച്ചയാവുമ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയെടുത്ത വായ്പയും വാര്‍ത്തകളില്‍ നിറയുന്നു. കാര്‍ വാങ്ങാന്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി പിഎന്‍ബിയില്‍ നിന്ന് 1964ല്‍ അയ്യായിരം രൂപയുടെ വായ്പയാണെടുത്തത്. എന്നാല്‍ വായ്പ അടച്ചുതീരും മുന്‍പ് ഡ966-ല്‍ അദ്ദേഹം താഷ്‌ക്കന്റില്‍ വച്ച് മരണപ്പെട്ടു. ബാക്കി തുക അദ്ദേഹത്തിന്റെ ഭാര്യ അവരുടെ പെന്‍ഷന്‍ തുകയില്‍ നിന്നാണ് തിരിച്ചടച്ചത്.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാനുള്ള താല്‍പ്പര്യക്കുറവ് മൂലം ലാല്‍ ബഹദൂര്‍ ശാസ്ത്രി 1964ല്‍ ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. അനില്‍ ടോങ്ക സെന്റ്. കൊളംബിയ സ്‌കൂളില്‍ പഠിക്കുകയാണപ്പോള്‍.  12,000 രൂപ വിലയുള്ള ഫിയറ്റ് കാര്‍ വാങ്ങാന്‍ ശാസ്ത്രിയുടെ അസിസ്റ്റന്റ് വി. എസ്. വെങ്കട്ട്‌രാമന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ 7,000 രൂപ മാത്രമേ ശാസ്ത്രിയുടെ പക്കലുണ്ടായിരുന്നുള്ളൂ. പഞ്ചാബ് ബാങ്കില്‍ നിന്ന് അദ്ദേഹം 5,000 രൂപ വായ്പ കൂടിയെടുത്താണ് കാര്‍ വാങ്ങിയത്. 

ക്രീം നിറത്തിലുള്ള 1964 മോഡല്‍ ഡിഎല്‍ഇ 6 നമ്പറിലുള്ള കാറായിരുന്നു ശാസ്ത്രിയുടേത്. മോതിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്മാരകത്തില്‍ ഈ കാര്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണിപ്പോള്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.