മുഹമ്മ: കണിച്ചുകുളങ്ങര ക്ഷേത്രോത്സവ കൊടിയേറ്റ് പ്രസാദത്തിനാവശ്യമായ ആയിരത്തോളം പാളയംതോടന്‍ വാഴക്കുല മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേവസ്വത്തിന് കൈമാറി. വ്യാഴാഴ്ച നടക്കുന്ന കൊടിയേറ്റ് സദ്യയ്ക്ക് ഈ കുലകളാണ് ഉപയോഗിക്കുക. പഞ്ചായത്ത് പത്തുവര്‍ഷമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കൊടിയേറ്റ് വാഴകൃഷിയിലൂടെയാണ് വാഴക്കുലകള്‍ സമര്‍പ്പിച്ചത്. വാഴക്കുല സമര്‍പ്പണവും ജൈവ മാലിന്യ സംസ്ക്കരണത്തിനായി ദേവസ്വം പുരയിടത്തില്‍ പഞ്ചായത്ത് സ്ഥാപിച്ച എയ്റോബിക് പ്ലാന്റിന്റെ ഉദ്ഘാടനവും മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് മുഖ്യാതിഥിയായി. ഡി. പ്രിയേഷ്കുമാര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: