പ്രസാദമൂട്ടിന് പാള പ്ലേറ്റുകള്‍; കണിച്ചുകുളങ്ങരക്ഷേത്രം മാതൃകയായി

Thursday 22 February 2018 1:57 am IST


മുഹമ്മ: കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ കൊടിയേറ്റ്  പ്രസാദം ഇനിമുതല്‍ പാളപ്ലെയ്റ്റില്‍ നല്‍കും. ഇതിനായി തമിഴ്‌നാട്ടില്‍ നിന്നും 40,000 പാളപ്ലയ്റ്റുകള്‍ ക്ഷേത്രത്തില്‍ എത്തിച്ചു. ഇതുവരെ പ്രസാദം നല്‍കിയിരുന്നത് പേപ്പര്‍ പ്ലയ്റ്റിലും ഗ്ലാസിലുമായിരുന്നു. ക്ലീന്‍ ആന്റ് ഗ്രീന്‍ മാരാരിക്കുളം  പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ദേവസ്വത്തിന് കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പേപ്പര്‍ പ്ലേറ്റിന് പകരം പാളകൊണ്ടുള്ള പ്ലേറ്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. 
  വിവാഹം-അടിയന്തിരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിന്റെയും എസ് എല്‍ പുരം സര്‍വീസ് സഹകരണ ബാങ്കിന്റെയും  സഹായത്തോടെ ആരോഗ്യസേനയുടെ നേതൃത്വത്തില്‍ വസ്തിയും സ്റ്റീല്‍ ഗ്ലാസും വാടകയ്ക്ക് നല്‍കി വരുന്നു. 15, 17 വാര്‍ഡുകളില്‍ ഈ പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കി. മാര്‍ച്ച് മാസത്തോടെ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും പദ്ധതി പൂര്‍ത്തീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.