ബിഎംഎസ് പ്രതിഷേധ ദിനം ആചരിച്ചു

Thursday 22 February 2018 1:58 am IST


ആലപ്പുഴ: കേന്ദ്രബജറ്റിലെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനം ആചരിച്ചു. 
 ആലപ്പുഴ നഗരത്തില്‍ നടന്ന പ്രതിഷേധ പരിപാടി ബിഎംഎസ് ജില്ലാ ട്രഷറര്‍ ടി.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി. ഗോപകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അനിയന്‍ സ്വാമിചിറ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
  മാരാരിക്കുളം മേഖലാ പ്രസിഡന്റ് വി.ബി. ലാലപ്പന്‍ അദ്ധ്യക്ഷനായി. മംഗളന്‍, യശോധരന്‍, അഭിലാഷ് ബേര്‍ലി, സി. ഷാജി എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.