പാലക്കാട്: പഞ്ചായത്ത് കുടിവെള്ളം നിഷേധിച്ച കുടുംബത്തിന് കുടിവെള്ളവുമായി ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തകരെത്തി. അങ്കണവാടി വര്‍ക്കറുടെ കുടുബത്തന് കുടിവെള്ളം നിഷേധിച്ച വാര്‍ത്ത ജന്മഭൂമിയില് വായിച്ചതിനെ തുടര്‍ന്നാണ് വടകരപ്പതി പഞ്ചായത്ത് ഫെയ്സ് ബുക്ക് കൂട്ടായ്മ പിന്തുണയുമായെത്തിയത്.
1000 ലിറ്റര്‍ വെള്ളമാണ് ഇവരെത്തിച്ചത്. പ്രശ്നത്തിന് പരിഹാരം കാണുംവരെ വെള്ളമെത്തിക്കുന്നത് തുടരുമെന്ന് ഫെയ്സ് ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകരായ നൂര്‍ഷാദ്, അജീഷ്, ഹെന്റി, ശെല്‍വരാജ്, രമേശ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: