കയറ്റുമതിക്ക്കുതിപ്പേകും; കബോട്ടാഷ് നിയമത്തില്‍ ഇളവിന് കേന്ദ്രം

Thursday 22 February 2018 2:45 am IST

മട്ടാഞ്ചേരി: കപ്പല്‍ ചരക്ക് ഗതാഗത മേഖലയ്ക്ക് ഉണര്‍വേകി  കബോട്ടാഷ് നിയമത്തില്‍ ഇളവിന് കേന്ദ്ര ഷിപ്പിങ്ങ്മന്ത്രാലയം നീക്കം തുടങ്ങി. ഇന്ത്യന്‍ തുറമുഖങ്ങളെ കോര്‍ത്തിണക്കിയുള്ള ചരക്ക് നീക്കത്തിന് വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കിയാണ് ഇളവ് കൊണ്ടുവരിക. കയറ്റുമതിക്ക് കുതിപ്പേകാനാണിത്.

നിലവില്‍ ആഭ്യന്തര തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിന് വിദേശ രജിസ്‌ട്രേഷനുള്ള കപ്പലുകള്‍ക്ക് അനുമതിയില്ലായിരുന്നു. പുതിയനീക്കത്തോടെ ഇന്ത്യയിലെ ഏത് തുറമുഖത്ത് നിന്നുമുള്ള ചരക്കും മറ്റ് ഏത് തുറമുഖത്തേയ്ക്കും നീക്കാന്‍ വിദേശകപ്പലുകള്‍ക്ക് അവസരമൊരുക്കും. 12 പ്രധാന തുറമുഖങ്ങളെയും 400 ഓളം ചെറുതുറമുഖങ്ങളെയും ബന്ധിപ്പിച്ചുള്ള സര്‍വ്വീസുകളാവും ഇതിലൂടെ സാധ്യമാകുക. 

ചരക്ക് കപ്പല്‍ ക്ഷാമംമൂലമുള്ള കടല്‍മാര്‍ഗ്ഗമുള്ള ആഭ്യന്തരചരക്ക് നീക്കം പ്രതിസന്ധിയിലായിരുന്നു. ഇതിന് പരിഹാരമേകാനാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരുന്നത്. കപ്പല്‍ ചരക്ക്ഗതാഗത മേഖലയില്‍ നിരക്കുകള്‍ കുറയാനും കാര്യക്ഷമത  വര്‍ധിക്കാനും ഇടയാക്കും. ചരക്ക് നീക്കം വൈകുന്നത് ഒഴിവാക്കാനുമാകും. കബോട്ടാഷ് ഇളവ് താത്കാലികമായിരിക്കുമെന്നാണ് സൂചന. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.