തിരുവനന്തപുരം: ബിജെപി കിസാന്‍ മോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാതെയും ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാതെയും ഒളിച്ച് കളിക്കുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് കുമ്മനം പറഞ്ഞു.
കര്‍ഷക സ്നേഹമുള്ള ഒരു മന്ത്രിയും മന്ത്രിസഭയിലില്ല. ബിജെപി മാത്രമാണ് കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്നത്, കുമ്മനം പറഞ്ഞു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. ക്യഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുരളീധരന് നായര്‍, നേതാക്കളായ മോഹനന് മാസ്റ്റര്‍, ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: