അമ്മയെ തല്ലിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Thursday 22 February 2018 2:45 am IST

നെടുങ്കണ്ടം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അമ്മയെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി കൊച്ചുപുരയ്ക്കല്‍ ജോസി സെബാസ്റ്റ്യനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ജോസി സെബാസ്റ്റ്യന്റെ അമ്മ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. സിനീയര്‍ സിറ്റിസണ്‍ സംരക്ഷണ നിയമ പ്രകാരമാണ് നെടുങ്കണ്ടം പോലീസ് കേസെടുത്തിരിക്കുന്നത്. 

അമ്മയുടെ കവിളത്ത് അടിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. നിരന്തരമായി മര്‍ദ്ദനം തുടര്‍ന്ന സാഹചര്യത്തിലാണ് അമ്മ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സിഐ പറഞ്ഞു. ഇതിനിടെ ജോസി സെബാസ്റ്റ്യനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.