ഷുഹൈബ് കൊലപാതകം സിബിഐ അന്വേഷിക്കണം: അനൂപ് ജേക്കബ്

Thursday 22 February 2018 2:45 am IST

കോട്ടയം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരാജയമാണ്. കെ.എം. മാണിയെ യുഡിഎഫില്‍ തിരികെ കൊണ്ടുവരണം. ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ സിപിഎം അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നും അനൂപ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.