ഡോ. സാബു തോമസ് ചുമതലയേറ്റു

Thursday 22 February 2018 2:45 am IST

കോട്ടയം: എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഏറ്റവും മുതിര്‍ന്ന പ്രൊഫസറായ ഡോ. സാബു തോമസ് ഇന്നലെ ഏറ്റെടുത്തു. ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പുറത്തുപോയ ഡോ. ബാബു സെബാസ്റ്റ്യന് പകരമാണ് ഡോ. സാബു തോമസ് ചുമതലയേറ്റത്.

നിലവില്‍ പ്രോ വൈസ് ചാന്‍സലറായിരുന്നു. വിസി സ്ഥാനം ഒഴിയുന്നതോടെ പിവിസിയും സ്ഥാനം ഒഴിയണമെന്നാണ് യുജിസിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഇങ്ങനെ വന്നാല്‍ ഏറ്റവും മുതിര്‍ന്ന പ്രൊഫസര്‍ക്ക് വിസിയുടെ ചുമതല കൈമാറണമെന്നാണ് ചട്ടം. ഡോ. സാബു തോമസ് വിസിയുടെ ചുമതല ഏറ്റെടുത്തതോടെ പിവിസി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.