നൂറുമേനി വിളവുമായി മാന്നാറിലെ ജൈവകൃഷി

Thursday 22 February 2018 2:00 am IST
കുട്ടനാടിനെ വെല്ലുന്ന വിളവുമായി മാന്നാര്‍ തെക്കുംപുറം പാടശ്ശേഖരത്തിലെ ജൈവനെല്‍കൃഷി. കഴിഞ്ഞ ദിവസം കൊയ്ത്തുത്സവം നടത്തിയ പാടശ്ശേഖരത്തിലെ വിളവ് മങ്കൊമ്പ് നെല്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു.

 

കടുത്തുരുത്തി: കുട്ടനാടിനെ വെല്ലുന്ന വിളവുമായി മാന്നാര്‍ തെക്കുംപുറം പാടശ്ശേഖരത്തിലെ ജൈവനെല്‍കൃഷി. കഴിഞ്ഞ ദിവസം കൊയ്ത്തുത്സവം നടത്തിയ പാടശ്ശേഖരത്തിലെ വിളവ് മങ്കൊമ്പ് നെല്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. പ്രൊഫ. റീനാ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. 2010ല്‍ പുറത്തിറക്കിയ പ്രത്യാശ എന്നയിനം നെല്ല് പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്തു. കുട്ടനാട്ടില്‍ വിളഞ്ഞതിനേക്കാള്‍ കൂടുതല്‍ നെല്ല് വിളഞ്ഞതായി ഇവര്‍ പറഞ്ഞു. ഒരു ഹെക്ടറിന് ആറ് ടണ്‍ നെല്ലാണ് കണക്ക്. കുട്ടനാട്ടില്‍ ചില സ്ഥലങ്ങളിലും കൂടുതല്‍ നെല്ല് വിളഞ്ഞിട്ടുണ്ടെന്ന് റീനാ മാത്യു പറഞ്ഞു. മാന്നാറില്‍ സെബാസ്റ്റ്യന്റെ പാടശ്ശേഖരത്തില്‍ ഏഴര ടണ്‍ നെല്ലാണ് ലഭിച്ചത്. രണ്ട് പ്രാവശ്യം പരിശോധനക്ക് വിധേയമാക്കിയാണ് വിളവ് സ്ഥിരീകരിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.