ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് ഒരുക്കങ്ങളായി

Thursday 22 February 2018 2:00 am IST
ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

 

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ജില്ലാ ഭരണകൂടത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഈ വര്‍ഷമുള്ളത്. ഇതിന്റെ ഭാഗമായി ഉത്സവദിവസങ്ങളില്‍ ക്ഷേത്രമൈതാനത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. മുഴുവന്‍ സമയ ആംബുലന്‍സ് സര്‍വ്വീസ്, ഫയര്‍ഫോഴ്‌സ്, ഡോക്ടര്‍മാരുടെ സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാകും.രാത്രിയില്‍ കോട്ടയം-ചേര്‍ത്തല റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തും. 

ആറാട്ടുകടവ് റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനും ,വൈദ്യുതി വിതരണം, ശുദ്ധജലലഭ്യത,മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആര്‍ഡിഒയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. ക്ഷേത്രം പ്രസിഡന്റ് അഡ്വ.വി.പി അശോകന്‍,സെക്രട്ടറി കെ.ഡി സലിമോന്‍, കമ്മറ്റിയംഗം കെ.പി ആനന്ദക്കുട്ടന്‍ എന്നിവര്‍  പങ്കെടുത്തു. ഉത്സവം ഇന്ന് കൊടിയേറി 27ന് അവസാനിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.