കോട്ടയം: കോട്ടയം ഡിപ്പോയില്‍ സ്വിച്ചില്ലാത്തത് മൂലം ആറു ലോഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്. കഴിഞ്ഞ നാലുമാസക്കാലമായി ഈ ബസുകള്‍ ഡിപ്പോയില്‍ സുഖ നിദ്രയിലാണ്. ഡിഎന്‍ആര്‍ (ഡ്രൈവര്‍ റിവേഴ്സ് സ്വിച്ച്) തകരാറായതിനെ തുടര്‍ന്നാണ് ബസ് സര്‍വ്വീസ് നിര്‍ത്തിയത്. ദിവസേന 25000-30000 രൂപ വരെ കളക്ഷനുള്ള ബസുകളാണിവ. ഒരു സ്വിച്ചിന് 40000 രൂപയോളം വേണ്ടിവരും. ഇതിനുള്ള പണം പോലും കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കോട്ടയത്ത് 10 ലോഫ്ളേര് ബസാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ നാല് ബസാണ് സര്‍വ്വീസ് നടത്തുന്നത്. സ്വിച്ച് മാറാത്തതിന്റെ പേരില്‍ ലക്ഷങ്ങളാണ് പ്രതിദിനം നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: