സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Thursday 22 February 2018 2:45 am IST

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2016 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്ക് ഇയ്യങ്കോട് ശ്രീധരന്‍, സി.ആര്‍. ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പി.കെ. പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 

സാവിത്രി രാജീവന്‍ (കവിത, അമ്മയെ കുളിപ്പിക്കുമ്പോള്‍), ടി.ഡി. രാമകൃഷ്ണന്‍ (നോവല്‍, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), എസ്. ഹരീഷ് (ചെറുകഥ, ആദം) ഡോ. സാംകുട്ടി പട്ടംകരി (നാടകം, ലല്ല), എസ്. സുധീഷ് (സാഹിത്യവിമര്‍ശനം, ആശാന്‍ കവിത: സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപം), ഫാ.വി.പി. ജോസഫ് വലിയവീട്ടില്‍ (വൈജ്ഞാനിക സാഹിത്യം, ചവിട്ടുനാടക വിജ്ഞാനകോശം), ഡോ. ചന്തവിള മുരളി (ജീവചരിത്രം/ആത്മകഥ, എകെജി ഒരു സമഗ്രജീവചരിത്രം), ഡോ. ഹരികൃഷ്ണന്‍ (യാത്രാവിവരണം, നൈല്‍ വഴികള്‍), സി.എം. രാജന്‍ (വിവര്‍ത്തനം, പ്രണയവും മൂലധനവും), കെ.ടി. ബാബുരാജ് (ബാലസാഹിത്യം, സാമൂഹ്യപാഠം), മുരളി തുമ്മാരുകുടി (ഹാസ്യസാഹിത്യം, ചില നാട്ടുകാര്യങ്ങള്‍) എന്നിവര്‍ക്ക് വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളും ലഭിച്ചു.

എന്‍ഡോവ്‌മെന്റ്: ഡോ.പി.എ. അബൂബക്കര്‍ (ഐ.സി. ചാക്കോ അവാര്‍ഡ്), ആര്യ ഗോപി, രശ്മി ബിനോയ് (കനകശ്രീ അവാര്‍ഡ്), രവിമേനോന്‍ (സി.ബി. കുമാര്‍ അവാര്‍ഡ്), ഡോ. കെ.പി. ശ്രീദേവി (കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്), സുനില്‍ ഉപാസന (ഗീത ഹിരണ്യന്‍ അവാര്‍ഡ്), ഡോ.പി. സോമന്‍ (കുറ്റിപ്പുഴ അവാര്‍ഡ്), സി. രവി ചന്ദ്രന്‍ (ജി.എന്‍. പിള്ള അവാര്‍ഡ്), സിസ്റ്റര്‍ അനു ഡേവിഡ് (തുഞ്ചന്‍സ്മാരക പ്രബന്ധ മത്സരം).

കഥാ-കവിതാ മത്സരത്തില്‍ ആറു പേരെ തെരഞ്ഞെടുത്തു. കഥാവിഭാഗത്തില്‍ ജവഹര്‍ നാരായണന്‍, എസ്, കെ. കൃഷ്ണകുമാര്‍, സി.ആര്‍. മാര്‍ഗരറ്റ് എന്നിവരെയും കവിതാ വിഭാഗത്തില്‍ നീതു സി. സുബ്രഹ്മണ്യന്‍, പി.ആര്‍. സൗമ്യ, ഫാസില എന്നിവരെയും തെരഞ്ഞെടുത്തു. അക്കാദമിയുടെ വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി ഡോ.കെ.പി. മോഹനന്‍, സുഭാഷ് ചന്ദ്രന്‍, ഡോ. ഖദീജ മുംതാസ്, ഇ.പി. രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ല

തൃശൂര്‍: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. കൊലപാതകങ്ങളെ സാഹിത്യകാരന്മാര്‍ ന്യായീകരിച്ചാല്‍ സാഹിത്യകാരനെന്നുള്ള പദവി തന്നെ റദ്ദ് ചെയ്യണം. മാനവികതയ്ക്കു നേരെയുള്ള വെല്ലുവിളിയും നിഷ്ഠൂര പ്രവൃത്തിയുമാണ് കൊലപാതകങ്ങളെന്നും അക്കാദമിപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ, വൈശാഖന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.