ബയേണിന് തകർപ്പൻ ജയം

Wednesday 21 February 2018 10:45 pm IST

മ്യൂണിച്ച്: തോമസ് മുളളറും റോബര്‍ട്ട് ലിവന്‍ഡോസ്‌ക്കിയും നേടിയ ഇരട്ട ഗോളുകളില്‍ ബയേണ്‍ മ്യൂണിച്ചിന് ഉജ്ജ്വല വിജയം. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ അവര്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ബെസിക്റ്റാസിനെ പരാജയപ്പെടുത്തി.

ടര്‍ക്കിഷ് ചാമ്പ്യന്മാരായ ബെസിക്റ്റാസ് മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്ത് പേരുമായാണ് കളിച്ചത്. അവരുടെ പ്രതിരോധ നിരക്കാരന്‍ ഡോമാജോ വിഡ പതിനാറാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ബയേണിന്റെ ലിവന്‍ഡോസ്‌കക്കിയെ ഫൗള്‍ ചെയ്തതിനാണ് ചുവപ്പുകാര്‍ഡ് കിട്ടിയത്.

ആദ്യ പകുതിയവസാനിക്കാന്‍ രണ്ട് മിനിറ്റുളളപ്പോള്‍ തോമസ് മുളളര്‍ ബയേണിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോമാന്‍ ലീഡ് 2- 0 ആക്കി. 66-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ വീണ്ടും ഗോള്‍ നേടി. പിന്നീട് ലിവന്‍ഡോസ്‌ക്കിയുടെ ഊഴമായിരുന്നു. 79, 88 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത് ലിവന്‍ഡോസ്‌ക്കി ബയേണിന്റെ വിജയം  പൂര്‍ത്തിയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.