എബിവിപി വാഹന പ്രചാരണ ജാഥ സമാപിച്ചു ശ്യാംപ്രസാദ് വധം ഗൂഢാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണം : വത്സന്‍ തില്ലങ്കേരി

Wednesday 21 February 2018 11:00 pm IST

 

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി നടത്തിവന്ന വാഹന പ്രചാരണ ജാഥ ഇന്നലെ കണ്ണൂരില്‍ സമാപിച്ചു. ശ്യാംപ്രസാദ് വധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃത്യത്തില്‍ പങ്കാളികളായ കേവലം നാലുപേരെ മാത്രം പിടികൂടി കേസ് അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. എല്ലാ തെളിവുകളും ലഭിച്ചിട്ടും ഗൂഢാലോചനക്കാരേയോ ആസൂത്രകരേയോ പിടികൂടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമം നടക്കുകയാണ്. പ്രതികള്‍ക്കായി റെയ്ഡ് നടത്താനോ അവരെ പിടികൂടാനോ പോലീസ് തയ്യാറാകാത്തതിന്  ആരോ പോലീസിന്റെ കൈകള്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയം ബലപ്പെടുത്തുകയാണ്. ഇസ്ലാമിക ഭീകരവാദികളെ രക്ഷിക്കുന്നതിന് പിന്നില്‍ ആരാണെന്ന് സംസ്ഥാന ഭരണകൂടം വ്യക്തമാക്കണം. പ്രതികള്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. പ്രതികളെ പിടികൂടുന്നതില്‍ പരാജയപ്പെട്ട സ്ഥിതിക്ക് കേസ് എന്‍ഐഎക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

നാട്ടില്‍ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തി വളരാന്‍ ശ്രമിക്കുന്ന സംഘടനകളാണ് ഇസ്ലാമിക ഭീകരവാദ സംഘടനകള്‍. രാജ്യത്തെ പൈതൃകത്തേയും സംസ്‌ക്കാരത്തേയും പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഇത്തരക്കാര്‍ ശരീരം ഇവിടേയും തലച്ചോറ് പാക്കിസ്ഥാനിലും ഉളളവരാണ്. രാജ്യത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിന് വിഘാതം നില്‍ക്കുന്ന ഒരേയൊരു പ്രസ്ഥാനം ആര്‍എസ്എസ് മാത്രമാണെന്നതു കൊണ്ടാണ് ഇത്തരം തീവ്രവാദ സംഘങ്ങള്‍ സംഘപ്രസ്ഥാനങ്ങളെ ലക്ഷ്യംവെച്ച് ഇറങ്ങിയിരിക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസ് ഭീഷണിയെന്നു പ്രചരിപ്പിക്കുന്ന പോപ്പുലര്‍ഫ്രണ്ടുകാരന്‍ സംസ്ഥാനത്ത് എവിടെയാണ് മുസ്ലീംങ്ങള്‍ അസഹിഷ്ണുതയ്ക്ക് ഇരയാകുന്നതെന്ന് വ്യക്തമാക്കണം. മുസ്ലീം രക്ഷകരായി സ്വയം അവരോധിച്ച് നാട്ടില്‍ കലാപം ഉണ്ടാക്കുകയാണ് ഇവരെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സമാപനത്തോടനുബന്ധിച്ച് നടന്ന പൊതു യോഗം സംസ്ഥാന പ്രസിഡണ്ട് പ്രിന്റുമഹാദേവ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.രജിലേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ടും ജാഥാ ലീഡറുമായ കെ.രഞ്ജിത്ത്,സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എ.എസ.അഖില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി.പ്രീജു സ്വാഗതവും ശ്രുതി പൊയിലൂര്‍ നന്ദിയും പറഞ്ഞു.

 ഇന്നലെ രാവിലെ മട്ടന്നൂരില്‍ നിന്നാരംഭിച്ച യാത്ര മാഹി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് വൈകുന്നേരം കണ്ണൂരില്‍ സമാപിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.