ഇന്ത്യൻ വെടിവയ്പിൽ രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു

Thursday 22 February 2018 7:59 am IST

ശ്രീനഗര്‍: അതിർത്തിയിൽ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കുപ്‌വാരയിലെ തങ്ധര്‍ മേഖലയില്‍ നടത്തിയ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. 

ഇതോടെ ഈ വര്‍ഷംമാത്രം അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ എണ്ണം 22 ആയി. ഞായറാഴ്ച  പൂഞ്ചിൽ അതിർത്തി വഴി നുഴഞ്ഞു കയറ്റം നടത്തിയ രണ്ട് ഭീകരരെ ബിഎസ്എഫ് വധിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.