പോലീസ് സ്റ്റേഷന് മുമ്പില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം

Thursday 22 February 2018 2:45 am IST

പൊന്‍കുന്നം: ബിജെപി പ്രവര്‍ത്തകനെ പൊന്‍കുന്നം പോലീസ് സ്റ്റേഷന് മുമ്പില്‍ കൊലപ്പെടുത്താന്‍ സിപിഎമ്മുകാരുടെ ശ്രമം. കമ്പിവടിയും വടിവാളുമായെത്തിയ സിപിഎമ്മുകാര്‍ ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി പൊന്‍കുന്നം ഇലഞ്ഞിക്കാവില്‍ പി.ആര്‍. രാജേഷി (35)നെ ആക്രമിക്കുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു സംഭവം. സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് വന്ന രാജേഷിനെ കാത്തുനിന്ന അക്രമി സംഘം ആക്രമിച്ചു. പോലീസ് എത്തിയെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞു. 

ഇന്നലെ ഉച്ചയ്ക്ക് പൊന്‍കുന്നം പുതികാവ് ദേവീക്ഷേത്രത്തിന് മുന്നില്‍ രാജേഷും യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഗോപൂകൃഷ്ണനും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ തട്ടിയിരുന്നു. ഇതു സംബന്ധിച്ച പരാതിയെക്കുറിച്ച് സംസാരിക്കാന്‍ സ്റ്റേഷനിലെത്തിയതായിരുന്നു രാജേഷ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.