കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷനില്‍ കെ.സുധാകരന് എം.പി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കണ്ണൂര്‍ റേഞ്ച് ഐ.ജി. ജോസ് ജോര്‍ജ്ജ് ആഭ്യന്തര വകുപ്പിന് കൈമാറി.
മണല്‍ കടത്തുമായി ബന്ധപ്പെട്ട് കേസെടുത്ത ശേഷമാണ് എസ്.ഐ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തത്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ചിരുന്നുവെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായി അറിയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കെ.സുധാകരന് എം.പിയില്‍ നിന്നും മൊഴിയെടുത്തിരുന്നു.യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ കെ. സുധാകരന് എംപി എസ്ഐയ്ക്ക് നേരെ തട്ടിക്കയറുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: