ലിമ: പെറുവിൽ ബസ് നദിയിലേക്ക്ക് വീണ് 44 മരണം. തെക്കൻ പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര് ഹൈവേയിലാണ് ബസ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും 100 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കുന്നുകള്‍ നിറഞ്ഞ പ്രദേശമാണിവിടം. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ പസഫിക് പ്രദേശത്ത് ബസും ട്രക്കും കൂട്ടിയിടിച്ച് 48 പേർ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: