പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് സിദ്ധരാമയ്യ

Thursday 22 February 2018 11:54 am IST

ബംഗളൂരു: കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്നാണ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഝാര്‍ഖണ്ഡ് സര്‍ക്കാറിന്‍റെ നടപടി. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും ശുപാര്‍ശ പരിഗണിച്ച് നിയമവകുപ്പിന്റെ അനുമതിയോടെയാണ് തീരുമാനം.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേഷ് കുമാര്‍ സിങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.