ഉപ്പുവെള്ളംകയറി കൃഷിനശിക്കുന്നു

Thursday 22 February 2018 2:00 am IST

 

മുഹമ്മ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ചിട്ടും മുഹമ്മ പെരുന്തുരുത്ത് പാടശേഖരത്തില്‍ ഉപ്പുജലം കയറി കൃഷി നശിച്ചു. 22 ഏക്കറോളം വരുന്ന പുഞ്ച കൃഷിയാണ് കരിഞ്ഞുണങ്ങിയത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ബണ്ടിന്റെ ഷട്ടര്‍ അടക്കാറുള്ളത്. 0.02 ശതമാനം ലവണാംശം കണ്ടതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. 

  ഇതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടക്കാന്‍ തുടങ്ങിയത്. ഉപ്പുവെള്ളത്തിന്റെ വരവിനെ തുടര്‍ന്ന് ബണ്ടിന് തെക്ക്ഭാഗത്ത് പലപാടശേഖരങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ബണ്ട് അടച്ചതിനുശേഷം തണ്ണീര്‍മുക്കം ബോട്ടുജെട്ടിയില്‍ 7.5, തണ്ണീര്‍മുക്കം മണല്‍ച്ചിറ ഭാഗത്ത് 6.1, മുഹമ്മ ബോട്ടുജെട്ടിയില്‍ 5.3, സ്രായിത്തോട് മുഖാരത്ത് 5.1, മുടക്കനാംകുഴിത്തോട്ടില്‍ 1.9 ശതമാനമാണ് ലവണാംശത്തിന്റെ അളവ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.