പത്തനാപുരം ചന്തയില്‍ കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നു

Thursday 22 February 2018 12:49 pm IST

 

 

പത്തനാപുരം: നഗര ഹൃദയത്തിലെ മത്സ്യ മാര്‍ക്കറ്റിനുള്ളിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നു. വ്യാപാരികളും പൊതുജനങ്ങളും ദുരിതത്തില്‍. 

പത്തനാപുരം നഗരത്തില്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്ന ഏക കംഫര്‍ട്ട് സ്റ്റേഷനാണ് മത്സ്യമാക്കറ്റിനുള്ളിലേത്. പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിച്ച വ്യാപാരികള്‍ക്ക് താത്ക്കാലിക സംവിധാനം ഒരുക്കിയത് മത്സ്യ മാര്‍ക്കറ്റിനും, കംഫര്‍ട്ട് സ്റ്റേഷനും സമീപത്തായാണ്. കംഫര്‍ട്ട് സ്റ്റേഷനിലെ പൈപ്പ് പൊട്ടിയും, ടാങ്ക് നിറഞ്ഞും പുറത്തേക്ക് മലിനജലം ഒഴുകുകയാണ്. ഇതിന് പുറമേ മത്സ്യമാര്‍ക്കറ്റിലെ മലിനജലവും ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇതോടെ പ്രദേശത്ത് അസഹനീയ ദുര്‍ഗന്ധമാണ്. പകര്‍ച്ചാ വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. 

മാലിന്യം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കൊതുകുകളും പെരുകുന്നുണ്ട്. ഇവിടെ വ്യാപാരം ചെയ്യാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് വ്യാപാരികള്‍. ദുര്‍ഗന്ധം കാരാണം ആവശ്യക്കാര്‍ ഇവിടേക്കെത്താന്‍ മടിക്കുന്നതിനാല്‍ വ്യാപാരം നഷ്ടത്തിലാണെന്നും കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ളവ വ്യാപാരം നടക്കാത്തതിനാല്‍ വന്‍നഷ്ടമാണ് കച്ചവടക്കാര്‍ക്കുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.