പാട്ന: പ്രേത പരാമർശവുമായി മുന്‍ ആരോഗ്യമന്ത്രിയും ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപ മുഖ്യമന്ത്രി സുശീല്‍ മോഡിയും ചേര്‍ന്ന് തന്റെ ഔദ്യോഗീക ബംഗ്ലാവിലേയ്ക്ക് പ്രേതങ്ങളെ തുറന്ന് വിട്ടിരിക്കുകയാണെന്നാണ് തേജ് പ്രതാപിന്റെ രസകരമായ ആരോപണം. ഇക്കാരണത്താല്‍ ഔദ്യോഗീക വസതി ഒഴിഞ്ഞ് കൊടുത്തിരിക്കുകയാണ് യാദവ്.
മഹാസഖ്യം പിളര്‍ന്നതോടെ 2017 ജൂലൈയില്‍ തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞ് തരാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ തേജ് പ്രതാപിനോട് ആവശ്യപ്പെട്ടിരുന്നു. ആര് ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: