കോട്ടയം: കേരള പോലീസില്‍ “തിരുവഞ്ചൂര്‍ പോലീസ്’ എന്ന വിഭാഗമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുകയും നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നവരാണു കേരള പോലീസ്. ഇത് അവരുടെ കടമയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ നിയമത്തിന്റെ ഭാഗത്തു നില്‍ക്കാനേ തനിക്കു കഴിയൂ. പോലീസിനെ സഹായിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണി തമാശയായി കാണുന്നു.
വളപട്ടണം സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: