ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

Wednesday 20 July 2011 11:02 pm IST

മാവുങ്കാല്‍: അജാനൂറ്‍ പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ ഓഗസ്റ്റ്‌ ൯ന്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ സൌമ്യ ബാലകൃഷ്ണന്‍, സിന്ധു മേലടക്കം എന്നിവര്‍ അജാന്നൂറ്‍ പഞ്ചായത്ത്‌ ഭരണാധികാരികള്‍ക്ക്‌ മുന്നില്‍ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തില്‍ ബിജെപി നേതാക്കളായ കെ.വി.രാമകൃഷ്ണന്‍, രവീന്ദ്രന്‍ മാവുങ്കാല്‍, വടകര രാഘവന്‍, എ.കെ.സുരേഷ്‌, ഉണ്ണികൃഷ്ണന്‍.വി.കെ, മോഹനന്‍, പുഷ്പന്‍, മേലടുക്കം, കുഞ്ഞിരാമന്‍.വി, ശ്രീധരന്‍ ആനന്ദാശ്രമം വാര്‍ഡ്‌ മെമ്പര്‍മാരായ ബാലകൃഷ്ണന്‍ പുതിയകണ്ടം, ചഞ്ചലാക്ഷി രാംനഗര്‍ എന്നിവര്‍ സംബന്ധിച്ചു. ബിജെപി മെമ്പര്‍ സര്‍ക്കാര്‍ ജോലി ലഭിച്ച്‌ പോയ ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.