ന്യൂദല്‍ഹി: സിബിഐയെ സ്വതന്ത്ര അന്വേഷണ ഏജന്സിയാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. അവധി കഴിഞ്ഞ് ഹര്‍ജി പരിഗണിക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സിബിഐ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും ഇതിനെ സ്വതന്ത്രമാക്കണമെന്നുമാണ് ശര്‍മ്മയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: