ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് നാടകം; കേസായി

Thursday 22 February 2018 5:25 pm IST
സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകത്തിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.

കാശി: വാരാണസി ഹിന്ദു സര്‍വ്വകലാശാലയില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന നാടകം അവതരിപ്പിച്ചതായി കേസ്. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകത്തിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.

മേ നാഥുറാം ബോല്‍ത്തെ എന്ന മറാഠി നാടകം അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദി നാടകം ഗാന്ധിജിയെ മോശമായി ചിത്രീകരിക്കുന്നുവെന്നും വിഭജനത്തിന് ഉത്തരവാദിയാക്കുന്നുവെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്നുവെന്നുമാണ് പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.