ന്യൂദല്‍ഹി: യുപിയിലെ ഗോരഖ്പൂരില്‍ 2007ല്ഉണ്ടായ കലാപത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം തേടി 2008ല്‍ പര്‍വേസ് പര്‍വാസ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. 2007ല്‍ യോഗി ലോക്സഭാ എംപിയായിരുന്നു.
സമാധാന അന്തരീക്ഷം തകര്‍ത്തു, നിരോധനാജ്ഞ ലംഘിച്ച് ജനങ്ങളെ കൂട്ടി അനുശോചന യോഗം സംഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് യോഗിയെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിനെത്തുടര്‍ന്ന് ഇവിടെ സംഘര്‍ഷവും രൂപപ്പെട്ടിരുന്നു. യോഗി മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പര്‍വേസും സാക്ഷി ഹയാതും സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: