എക്‌സൈസുകാര്‍ മദ്യലഹരിയില്‍ അക്രമിച്ചെന്ന് പരാതി

Friday 23 February 2018 1:03 am IST


കുട്ടനാട്: കുമരങ്കരിയില്‍ മദ്യലഹരിയില്‍ എക്സൈസ് അഴിഞ്ഞാട്ടമെന്ന് പരാതി. കുമരങ്കരി ഷാപ്പിലേക്കു പോകുന്ന പഞ്ചായത്ത് വഴിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത് മദ്യപിച്ചെത്തിയ എക്‌സൈസ് ഉദ്യാഗസ്ഥരുടെ നിലപാടുകള്‍ കാരണമായിരുന്നു. ബൈക്ക് ഉടമസ്ഥനെ മര്‍ദ്ദിക്കുന്ന അവസരത്തില്‍ തടസ്സം പിടിക്കാന്‍ എത്തിയ സ്ത്രീയെ എക്‌സൈസുകാരന്‍ പുലഭ്യം പറയുകയും വസ്ത്രം വലിച്ചുകീറി മര്‍ദ്ദിക്കുകയും ചെയ്തു.
  മഫ്തിയില്‍ ആയിരുന്ന ശ്രീജിത്ത് എന്ന  ഉദ്യോഗസ്ഥനാണ് അക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റവര്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തില്‍ രാമങ്കരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ഇയാള്‍ നെടുമുടി പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലെ  പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.