അരൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എഴുപുന്ന പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. പതിനാറാം വാര്‍ഡിലെ മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.പി. സീതമ്മ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
ശക്തമായ പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമനാണ് എന്‍ഡിഎ സ്ഥാനര്‍ത്ഥി. വികസനത്തില്പഞ്ചായത്തില് തന്നെ ഏറ്റവും പിന്നില്‍ നില്ക്കുന്ന വാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും നേടി എടുക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയുടെ കുറവുകള്‍ ചൂണ്ടി കാണിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ജീവനും, യുഡി എഫിന്റെ സ്വതന്ത്യ സ്ഥാനാര്‍ത്ഥി എ.ഡി. ഹൈമവതിയുമാണ്. നിലവില്‍ പഞ്ചായത്തില്‍ രണ്ട് സീറ്റുകള്‍ നേടി എടുത്ത എന്‍ഡിഎയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി തങ്ങളുടെ കക്ഷി നില മൂന്നിലേക്ക് എത്തിക്കാംമെന്ന തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: