എസ്‌ഐയെ ആക്രമിച്ചു രക്ഷപ്പെട്ട 3 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

Thursday 22 February 2018 8:46 pm IST

 

തലശ്ശേരി: ക്ഷേത്ര പറമ്പിനടുത്ത് എടക്കാട് എസ്‌ഐ മഹേഷ് കണ്ണമ്പേത്തിനെയും സംഘത്തെയും ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള മൂന്ന് പേര്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. കെ.ജെ.വൈശാഖ് (21), ലക്ഷ്മി നിവാസില്‍ കെ.വി.ഷിജിന്‍ (25), മുഴപ്പിലങ്ങാട് എകെജി റോഡ് കിഴക്കേവളപ്പില്‍ കെ.വി.സുമേഷ് (32) എന്നിവരാണ് പോലീസിനെ വെട്ടിച്ച് തലശ്ശേരി സിജെഎം കോടതിയില്‍ കീഴടങ്ങിയത്. മൂന്ന് പേരെയും മജിസ്‌ട്രേട്ട് റിമാന്റ് ചെയ്ത് ജയിലിലടച്ചു. 

ഇക്കഴിഞ്ഞ 13 ന് ചൊവ്വാഴ്ച രാത്രിയിലാണ് എടക്കാട് തെക്കേക്കുന്നുബ്രം മൃത്യുഞ്ജയ ശിവക്ഷേത്ര പറമ്പിനടുത്ത് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ഇവിടെ പരസ്യ മദ്യപാനം നടത്തിയ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ എസ്‌ഐയെ പിടിച്ചു തള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. കുഴപ്പമുണ്ടാക്കിയ ഒന്നാം പ്രതിയും സി.പിഎം ക്രിമിനലുമായ അരുണ്‍ എന്ന അരൂട്ടനെ പോലീസ് സംഘം സംഭവസ്ഥലത്ത് നിന്നും കൈയ്യോടെ പിടികൂടിയിരുന്നു. ഇയാള്‍ റിമാന്റിലാണുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.