ലഹരിക്കായി ഉപയോഗിക്കാന്‍ കൊണ്ടുവന്ന ഗുളികകള്‍ പിടികൂടി

Thursday 22 February 2018 8:47 pm IST

 

ഇരിട്ടി: വാഹനപരിശോധനക്കിടെ ഇരിട്ടി എക്‌സൈസ് സംഘം ലഹരിക്കായി ഉപയോഗിക്കാന്‍ ബസ്സില്‍ കടത്തിക്കൊണ്ടുവന്ന ഗുളികകള്‍ പിടികൂടി. വേദനാ സംഹാരിയായി ഉപയോഗിക്കുന്ന സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്ന102 ഗുളികകളാണ് പിടികൂടിയത്. ഇവ ലഹരിക്കായി ഉപയോഗിക്കാനാണ് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നത്. മൈസൂരുവില്‍ നിന്നും തലശ്ശേരിയിലേക്കു വരികയായിരുന്ന ബസ്സില്‍ നിന്നുമാണ് ഇവ പിടികൂടിയത്. ഇരിട്ടി എക്‌സൈസ് ഓഫീസര്‍ സിനു കൊയിലത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ നിസാര്‍, ബിജു, സജേഷ് എന്നിവരാണ് ഗുളിക പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.