ഒന്നാം ക്ലാസ്സ് ഒന്നാന്തരം വായനക്കാര്‍ പ്രഖ്യാപനം നടത്തി

Thursday 22 February 2018 8:48 pm IST

 

പയ്യാവൂര്‍: ലോക മാത്യുഭാഷ ദിനത്തോടനുബന്ധിച്ച് വയത്തൂര്‍ യുപി സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ ഒന്നാന്തരം വായനക്കാരായി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും മലയാള ഭാഷ വായിക്കാന്‍ പ്രാപ്തരായി എന്ന് പ്രഖ്യാപിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചടങ്ങ് സ്‌കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് നിര്‍വ്വഹിച്ചു. ആര്‍.സുജി അദ്ധ്യക്ഷത വഹിച്ചു. ബിപിഒ ടി.വി.പവിത്രന്‍ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകന്‍ ടി.ജെ.ജോര്‍ജ്, നിഷ ദിലീപ്, ഒ.എസ്.ലിസി, ജൂബി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ബപിഒ പവിത്രന്‍ കുട്ടികളുടെ വായനാ നിലവാരം പരിശോധിക്കുകയും അവരുടെ നിലവാരം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒന്നാന്തരം വായനക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നാം ക്ലാസ്സ് കുട്ടികളുടെ വര്‍ണ്ണശബളമായ വിവിധ കലാപരിപാടികളും അരങ്ങേറി. ഒന്നാം ക്ലാസ്സിലെ നാല് ഡിവിഷനുകളിലേയും അദ്ധ്യാപികമാരുടെ രണ്ട് മാസം നീണ്ടു നിന്ന തീവ്ര പരിശീലനത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ക്ലാസ്സ് പിടിഎകളില്‍ എല്ലാ രക്ഷിതാക്കളുടെയും പൂര്‍ണ്ണ പങ്കാളിത്തവും സഹകരണവും ഉണ്ടായതിന്റെ ഫലമായാണ് ഈ സ്വപ്‌ന പദ്ധതി പ്രാവര്‍ത്തികമായതെന്ന് പ്രധാനാധ്യാപകന്‍ ടി.ജെ ജോര്‍ജ് പറഞ്ഞു. 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ്സ് അദ്ധ്യാപികമാരുടെ മൂന്ന് സ്വപ്‌ന പദ്ധതികളായ മധുര മലയാളം, സ്മാര്‍ട്ട് ഇംഗ്ലീഷ്,പ്രതിഭോത്സവം എന്നിവയുടെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.