ലോക മാതൃഭാഷ ദിനാചരണവും കയ്യെഴുത്ത് മാസിക പ്രകാശനവും നടത്തി

Thursday 22 February 2018 8:48 pm IST

 

 പയ്യാവൂര്‍: വയത്തൂര്‍ യുപി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ക്ലാസ്സ് തലത്തിലും, സ്‌കൂള്‍ തലത്തിലും കുട്ടികള്‍ കൈയ്യെഴുത്തുമാസികകള്‍ തയ്യാറാക്കി.സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കിയ 'പൊലിക' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശന കര്‍മ്മം യുവ സാഹിത്യകാരന്‍ വിനോയ് തോമസ് പ്രധാനാധ്യപകന്‍ ടി.ജെ.ജോര്‍ജ്ജിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ഏതൊരു വ്യക്തിക്കും മാതൃഭാഷപെറ്റമ്മയെപ്പോലെ തന്നെ പ്രധാനമാണെന്നും ഏത് സ്ഥാനത്ത് എത്തിയാലും മാത്യു ഭാഷയെ മറക്കരുതൊന്നും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. കുട്ടികള്‍ സ്വന്തമായി ക്ലാസ്സ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ സമര്‍പ്പണവും തുടര്‍ന്ന് നടത്തി. പിടിഎ പ്രസിഡന്റ് ആര്‍.സുജി അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ഷിന്റോ കെ മാത്യു, ബിബിന്‍ ജോസഫ്, പ്രസ്റ്റിന്‍ തോമസ് അയ്യങ്കാനാല്‍, ലിസ്സി ഒ എസ്, ഗീത സെബാസ്ത്യന്‍, സി.ജെ.മോളി, ട്രീസ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.