വനിതകള്‍ക്ക് മാത്രമായി ബൈക്ക് റാലി

Thursday 22 February 2018 8:49 pm IST

 

കണ്ണൂര്‍: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് വരുന്ന മാര്‍ച്ച് 8 ന് ടീം യാത്രികന്റെ ബാനറില്‍ കണ്ണൂരില്‍ ആദ്യമായി വനിതകള്‍ക്ക് മാത്രമായി ഒരു ബൈക്ക് റാലി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ കാല്‍ടെക്‌സില്‍ നിന്ന് തുടങ്ങി കണ്ണൂര്‍ ടൗണ്‍ ചുറ്റി പയ്യാമ്പലം ബീച്ചില്‍ ഒത്തുകൂടുന്ന ഈ റാലിയിലേക്ക് ബൈക്ക്/സ്‌കൂട്ടി ഓടിക്കാന്‍ അറിയാവുന്ന മുഴുവന്‍ സ്ത്രീകളെയും പ്രായഭേദമന്യേ സ്വാഗതം ചെയ്യുന്നു. െ്രെഡവിംഗ് ലൈസെന്‍സ്, ഹെല്‍മെറ്റ് നിര്‍ബന്ധം. റാലി കോഓര്‍ഡിനേറ്റ് ചെയ്യുന്നത് പ്രമുഖ റൈഡറും യാത്രികന്‍ ലേഡീസ് വിങ്ങിന്റെ അഡ്മിനുമായ അശ്വതി സന്തോഷ് ആണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9746326331 ബന്ധപെടണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.