ഷുഹൈബ് വധം: അന്വേഷണം സിബിഐ ഏറ്റെടുക്കുംവരെ നിരാഹാര സത്യാഗ്രഹം തുടരും

Thursday 22 February 2018 8:50 pm IST

 

കണ്ണൂര്‍: ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ കെ.സുധാകരന്‍ കലക്ടറേറ്റിന് മുന്നില്‍ നാലുദിവസമായി നടത്തിവരുന്ന സമരം തുടരാന്‍ ഇന്നലെ സമരപ്പന്തലില്‍ ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഡോ.എം.കെ.മുനീര്‍, ജോണിനെല്ലൂര്‍, റാംമോഹന്‍, മറ്റ് വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ നേതൃയോഗത്തില്‍ പങ്കെടുത്തു. 

പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകുന്നില്ല എന്നതിനാല്‍ കുടുംബത്തിന്റെ ആവശ്യത്തോടൊപ്പം ഉറച്ചു നിന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും സുധാകരന്റെ സമരം തുടരാന്‍ തീരുമാനിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരപ്പന്തലില്‍ പ്രഖ്യാപിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.